Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Binu George

ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എംജി സര്‍വകലാശാലാ രജിസ്ട്രാര്‍

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​റാ​യി ഡോ. ​ബി​നു ജോ​ര്‍ജ് വ​ര്‍ഗീ​സ് ചു​മ​ത​ല​യേ​റ്റു. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ‍്യു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് സ​യ​ന്‍സ​സി​ന്‍റെ ഡീ​നും ഡ​യ​റ​ക്ട​റു​മാ​ണ്. 2014 മു​ത​ല്‍ 2016 വ​രെ സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സ​ര്‍വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ല്‍ അം​ഗം, ഫി​സി​ക്ക​ല്‍ എ​ഡ‍്യു​ക്കേ​ഷ​ന്‍ ബോ​ര്‍ഡ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി, വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​ന്‍, ദേ​ശീ​യ-​അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ക​ന്‍ തു​ട​ങ്ങി വി​വി​ധ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ കാ​യി​ക ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ഹൈ​പ​വ​ര്‍ ക​മ്മി​റ്റി​യു​ടെ ക​ണ്‍വീ​ന​ര്‍ തു​ട​ങ്ങി വി​വി​ധ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. 35-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന്‍റെ സം​ഘാ​ട​ന​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു.

Latest News

Corehub Up